Kerala

മുഖ്യമന്ത്രി ചികിത്സക്കായി അമേരിക്കയിലേക്ക്

തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയൻ ചികിത്സയ്ക്കായി ഈ ആഴ്ച്ച അമേരിക്കയിലേക്ക് പോകും. മന്ത്രിസഭ യോഗത്തിൽ മുഖ്യമന്ത്രി തന്നെയാണ് വിവരം അറിയിച്ചത്. മുഖ്യമന്ത്രിയുടെ ചുമതല പകരം ആർക്കും കൈമാറിയിട്ടില്ല.

കഴിഞ്ഞ ആഗസ്റ്റ് 19 നായിരുന്നു മുഖ്യമന്ത്രി അമേരിക്കയിലേക്ക് പോകാനിരുന്നത്. എന്നാൽ പ്രളയക്കെടുതി ഉണ്ടായതിനെ തുടർന്ന് യാത്ര മാറ്റിവയ്ക്കുകയായിരുന്നു. 17 ദിവസത്തെ ചികിത്സയായിരുന്നു അന്ന് പറഞ്ഞിരുന്നത്. അമേരിക്കയിലെ മയോ ക്ളിനിക്കിലാണ് മുഖ്യമന്ത്രിക്ക് ചികിത്സ.

കഴിഞ്ഞ ജൂലൈ മാസത്തിലും മുഖ്യമന്ത്രി അമേരിക്ക സന്ദർശിച്ചിരുന്നു. നിപ്പ വൈറസിനെ പ്രതിരോധിച്ചതിന്റെ ആദരം സ്വീകരിക്കാനാണ് മുഖ്യമന്ത്രി പോയതെന്ന് പറയുന്നുണ്ടെങ്കിലും ചികിത്സയും അന്നത്തെ യാത്രയുടെ അജണ്ടയിലുണ്ടായിരുന്നെന്ന് റിപ്പോർട്ടുകൾ വന്നിരുന്നു.

2K Shares

Please scroll down for comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Close
Close