India

സാമ്പത്തിക രംഗത്ത് വൻ കുതിപ്പ് : ജിഡിപി വളർച്ച നിരക്ക് 8.2 ശതമാനം

ന്യൂഡൽഹി : ജിഡിപി വളർച്ച നിരക്കിൽ വൻ വർദ്ധനവ് . 2018-19 സാമ്പത്തിക വർഷത്തിലെ ആദ്യപാദത്തിൽ 8.2 ശതമാനം വളർച്ച നിരക്കാണ് ‌രാജ്യം കൈവരിച്ചത്. കഴിഞ്ഞ എട്ടുപാദങ്ങളിലെ ഏറ്റവും മികച്ച വളർച്ച നിരക്കാണിത്.

കഴിഞ്ഞ പാദത്തിൽ ഇത് 7.7 ശതമാനമായിരുന്നു. അതേസമയം കഴിഞ്ഞ സാമ്പത്തിക വർഷത്തിലെ ആദ്യ പാദത്തിൽ 5.59 ശതമാനമായിരുന്നു വളർച്ച നിരക്ക്.ഉത്പാദന മേഖല 13.5 ശതമാനം വളർച്ച രേഖപ്പെടുത്തി . കഴിഞ്ഞ വർഷം ഇതേസമയത്ത് നെഗറ്റീവ് വളർച്ചയായിരുന്നു ഉത്പാദന മേഖലയിൽ രേഖപ്പെടുത്തിയത്.

നിർമ്മാണ മേഖല 8.7 ശതമാനം വളർച്ച രേഖപ്പെടുത്തിയപ്പോൾ കാർഷിക മേഖലയും മോശമാക്കിയില്ല. 5.3 ശതമാനം വളർച്ച നിരക്കാണ് കാർഷിക മേഖലയിൽ രേഖപ്പെടുത്തിയത്.

5K Shares

Please scroll down for comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Close
Close