തിരുവനന്തപുരം : കെ.എസ്.ആർ.ടി.സിയിൽ നിന്നും 2327 എം.പാനൽ ജീവനക്കാരെ പിരിച്ചുവിടുന്നു.12 വർഷത്തിലധികമായി ജോലി ചെയ്യുന്ന വർക്ക്ഷോപ്പ് വിഭാഗം ജീവനക്കാരെയാണ് പിരിച്ചുവിടുക.നാളെ മുതൽ ജോലിക്ക് ഹാജരാകേണ്ടതില്ലെന്ന് കാണിച്ച് ജീവനക്കാർക്ക് ഡിപ്പോ അധികാരികൾ നോട്ടീസ് നൽകി.
കെ.എസ്.ആർ.ടി.സിയുടെ എം പാനൽ ബ്ലാക്ക് സ്മിത്ത് സി എൽ ആർ ബ്ലാക്ക് സ്മിത്ത്,എംപാനൽ അപ്ഹോൾസ്റ്ററി എന്നീ വർഷോപ്പ് വിഭാഗം ജീവനക്കാരെ പിരിച്ചുവിടാനാണ് ഉത്തരവ് ഇറക്കിയിരിക്കുന്നത്. 12 വർഷത്തിലധികമായി ജോലി ചെയ്യുന്ന ജീവനക്കാരെ പിരിച്ചുവിടാനാണ് കെ.എസ്.ആർ.ടി.സിയുടെ നീക്കം.
കെ.എസ്.ആർ.ടി.സി ബസുകളുടെ ബോഡി നിർമാണം സ്വകാര്യ കമ്പനിയെ ഏൽപ്പിച്ചതാണ് ജീവനക്കാർക്ക് തിരിച്ചടിയായത്. എൽ.ഡി.എഫ് സർക്കാർ അധികാരത്തിലെത്തിയാലുടൻ കെ.എസ്.ആർ.ടി.സിയിലെ എല്ലാ വിഭാഗം താത്ക്കാലിക ജീവനക്കാരെയും സ്ഥിരപ്പെടുത്തുമെന്ന് വി.എസ് അച്ചുതാനന്ദൻ പ്രതിപക്ഷ നേതാവായിരുന്ന കാലത്ത് പ്രഖ്യാപിച്ചിരുന്നു.