ന്യൂഡൽഹി : 2021 ലെ സെൻസസിൽ ഒബിസി വിഭാഗക്കാരുടെ വിവരങ്ങൾ പ്രത്യേകം ശേഖരിക്കും. ന്യൂതന സാങ്കേതികവിദ്യ ഉപയോഗിച്ച് മൂന്ന് വർഷത്തിനകം സെൻസസ് നടപടികൾ പൂർത്തിയാക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. സാധാരണയായി എട്ടു വർഷം വരെയാണ് സെൻസസ് പൂർത്തിയാക്കാൻ വേണ്ടിവന്നിരുന്നത്.
2021 ലെ സെൻസസിൽ ഒബിസി വിഭാഗക്കാരുടെ വിവരങ്ങൾ പ്രത്യേകം ശേഖരിക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. ആദ്യമായാണ് ഒബിസി വിഭാഗക്കാരുടെ വിവരങ്ങൾ പ്രത്യേകമായി ശേഖരിക്കുന്നത്. സെൻസസിനുള്ള തയ്യാറെടുപ്പുകൾ ആരംഭിച്ചതായും മൂന്നുവർഷത്തിനുള്ളിൽ പൂർത്തിയാക്കുമെന്നും ആഭ്യന്തര മന്ത്രാലയ വക്താവ് പറഞ്ഞു.
ന്യൂതന സാങ്കേതികവിദ്യ പരമാവധി പ്രയോജനപ്പെടുത്തിയാകും സെൻസസ് നടപടി പൂർത്തിയാക്കുകയെന്നും മന്ത്രാലയം വ്യക്തമാക്കി.
കണക്കെടുപ്പിനായി 25 ലക്ഷത്തോളം പേർക്ക് വിപുലമായ പരിശീലനം നൽകും. കണക്കുകളിൽ കൃത്യത ഉറപ്പാക്കും. നിർമ്മാണത്തിലിരിക്കുന്ന വീടുകളടക്കമുള്ളവയുടെ വിവരങ്ങളും ശേഖരിക്കും. മാപ്പുകളും ജിയോ റഫറൻസിങ്ങും ഉപയോഗിക്കുന്നത് പരിഗണനയിലാണെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.