India

നന്ദമൂരി ഹരികൃഷ്ണയുടെ മൃതദേഹത്തിനൊപ്പം സെല്‍ഫി; നാല് നഴ്‌സുമാര്‍ക്ക് സസ്‌പെന്‍ഷന്‍

ഹൈദരാബാദ്: ആന്ധ്രപ്രദേശ് മുന്‍ മുഖ്യമന്ത്രി എന്‍.ടി.രാമറാവുവിന്റെ മകനും മുന്‍ മന്ത്രിയും നടനുമായ നന്ദമൂരി ഹരികൃഷ്ണയുടെ മൃതദേഹത്തിനൊപ്പം സെല്‍ഫിയെടുത്ത നാല് നഴ്‌സുമാരെ ആശുപത്രി മാനേജ്‌മെന്റ് പുറത്താക്കി. നല്‍ഗൊണ്ട കാമിനേനി സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രി ജീവനക്കാരെയാണ് പുറത്താക്കിയത്.

ഹരികൃഷ്ണയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് എത്തിച്ചപ്പോഴാണ് നഴ്‌സുമാര്‍ സെല്‍ഫിയെടുത്തത്. ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ഈ ചിത്രം സമൂഹമാദ്ധ്യമങ്ങളില്‍ വൈറലായി. തെലങ്കാനയിലും ആന്ധ്രപ്രദേശിലും ഈ ചിത്രത്തിനെതിരെ വ്യാപക പ്രതിഷേധം ഉയരുകയും ചെയ്തിരുന്നു. ഇതേതുടര്‍ന്നാണ് നാല് പേരെയും ജോലിയില്‍ നിന്ന് നീക്കിക്കൊണ്ട് ആശുപത്രി മാനേജ്‌മെന്റ് അടിയന്തര ഉത്തരവിട്ടത്.

സംഭവം മെഡിക്കല്‍ രംഗത്തിന് അപമാനമുണ്ടാക്കുന്നതും, മനുഷ്യത്വമില്ലായ്മയുണെന്നും ആശുപത്രി മാനേജ്‌മെന്റ് പറഞ്ഞു. സംഭവത്തില്‍ ഖേദം പ്രകടിപ്പിക്കുന്നതായും അധികൃതര്‍ അറിയിച്ചു.

ബുധനാഴ്ചയാണ് വാഹനാപകടത്തില്‍ ഹരികൃഷ്ണ മരിക്കുന്നത്. ആന്ധ്രയിലെ നെല്ലൂരില്‍ വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ പോകുന്നതിനിടെ കാര്‍ അപകടത്തില്‍ പെടുകയായിരുന്നു. ആന്ധ്രപ്രദേശ് മുഖ്യമന്ത്രി എന്‍.ചന്ദ്രശേഖര നായിഡുവിന്റെ ഭാര്യാസഹോദരനാണ് ഹരികൃഷ്ണ.

309 Shares

Please scroll down for comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Close
Close