India

സേലത്ത് വാഹനാപകടം: ഏഴ് മരണം

സേലം: സേലത്തിനടുത്ത് സ്വകാര്യ ബസ് അപകടത്തില്‍ ഏഴ് മരണം. ഇന്നലെ രാത്രി ഒന്നരയേടെ സേലത്തിനടുത്ത് മാമാങ്കം എന്ന സ്ഥലത്ത് വച്ചായിരുന്നു അപകടം. മരിച്ചവരില്‍ നാല് പേര്‍ മലയാളികളെന്ന് സൂചന. ഒരാളെ തിരിച്ചറിഞ്ഞു. കോട്ടയം സ്വദേശി ജിമ്മി ജെയിംസിനെയാണ് തിരിച്ചറിഞ്ഞത്.

ബംഗളൂരൂവില്‍ നിന്ന് തിരുവല്ലയിലേക്ക് വരികയായിരുന്ന ബസും സേലത്ത് നിന്ന് കൃഷ്ണഗിരിയിലേക്ക് പോകുന്ന ബസും തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു. കൃഷ്ണഗിരിയിലേക്ക് പോയ സ്വകാര്യബസ് മുമ്പിലുണ്ടായിരുന്ന ലോറിയെ മറികടക്കാനുള്ള ശ്രമത്തില്‍ ഡിവൈഡര്‍ മറികടന്ന് എതിരെ വരികയായിരുന്ന ബസില്‍ ഇടിക്കുകയായിരുന്നു.

ഇടിയുടെ ആഘാതത്തില്‍ ബസ് മറിഞ്ഞു. 37 പേരെ പരിക്കേറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

114 Shares

Please scroll down for comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Close
Close