ബെംഗലുരു: ബെംഗലുരു നഗരത്തില്‍ ബസ് സ്റ്റോപ്പ് മോഷ്ടിച്ച് കൊണ്ടു പോയ മോഷ്ടാക്കളെ തിരഞ്ഞ് പൊലീസ്. നഗരത്തില്‍ ന്യൂ ബിഇഎല്‍ റോഡിലെ ബിബിഎംപിയുടെ ബസ് കാത്തിരിപ്പ് കേന്ദ്രമാണ് കഴിഞ്ഞ ദിവസം രാത്രി കാറിലെത്തിയ സംഘം പൊളിച്ചു കൊണ്ടു പോയത്. സ്ഥലത്ത് പുതിയ ബസ് സ്റ്റോപ്പിനോട് ചേര്‍ന്നുള്ള പഴയ കാത്തിരിപ്പ് കേന്ദ്രമാണ് ഇരുമ്പ് തൂണും മേല്‍ക്കൂരയും അടക്കം മോഷ്ടിച്ചിരിക്കുന്നത്. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് മൂന്ന് പേരുടെ മുഖം വ്യക്തമായിട്ടുണ്ട്. രണ്ട് മാസം മുന്‍പും ഇവിടെ സമാന രീതിയിലുള്ള കവര്‍ച്ച നടന്നിരുന്നുവെങ്കിലും പ്രതികളെ പിടികൂടാന്‍ സാധിച്ചിട്ടില്ല.