ചെന്നൈ: യാത്രക്കാരെ ഭീതിയിലാഴ്ത്തി വടിവാളുമായി കോളേജ് വിദ്യാര്‍ത്ഥികള്‍ ബസില്‍ യാത്ര നടത്തിയ സംഭവത്തില്‍ നാല് പേര് അറസ്റ്റില്‍. വാഷര്‍മാന്‍പേട്ട് പൊലീസാണ് വിദ്യാര്‍ത്ഥികളെ അറസ്റ്റ് ചെയ്തത്. അറസ്റ്റിലായവരുടെ ബന്ധുക്കള്‍ പൊലീസ് സ്റ്റേഷനിലെത്തി വിദ്യാര്‍ത്ഥികളെ പരസ്യമായി തല്ലി. കുട്ടികള്‍ ചെയ്ത തെറ്റിന് മാപ്പ് പറയുന്നതായും ഇവര്‍ പൊലീസിനോട് പറഞ്ഞു.
സംഭവത്തില്‍ ശിവ എന്ന വിദ്യാര്‍ത്ഥിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. മറ്റുള്ളവരെ ദുര്‍ഗുണ പരിഹാര പാഠശാലയിലേക്കാണ് അയച്ചത്.
വടിവാള്‍ തറയില്‍ ഉരസി തീപ്പൊരി ഉണ്ടാക്കാന്‍ ശ്രമിക്കുന്ന വിദ്യാര്‍ത്ഥികളുടെ വീഡിയോ സമൂഹമാദ്ധ്യമങ്ങളില്‍ പടര്‍ന്നതോടെയാണ് വിഷയത്തില്‍ പൊലീസ് കേസെടുത്തത്. ഇതിന് മുന്‍പും സമാന രീതിയില്‍ വടിവാളും കത്തിയുമുള്പ്പെടുന്ന മാരക ആയുധങ്ങളുമായി ആളുകളെ ഭയപ്പെടുത്തുന്ന രീതിയില്‍ വിദ്യാര്‍ത്ഥികള്‍ നഗരത്തിലൂടെ യാത്ര ചെയ്തിട്ടുണ്ട്.
Well! This is not a scene from some Tamil movie,These are students of presidency college playing with long sickles & swords in a govt bus on a broad daylight in Chennai city,threatening the public & co passengers!Hope @chennaipolice_ will nab these rowdies & put them behind bars! pic.twitter.com/6LzdhEfAWl
— Sanjeevee sadagopan (@sanjusadagopan) August 30, 2018