ഷാങ്ഹായ് : കേന്ദ്ര ടൂറിസം സഹ മന്ത്രി അൽഫോൺസ് കണ്ണന്താനം ചൈനയിലെ ഷാങ്ഹായിയിൽ താമസമാക്കിയ ഇന്ത്യക്കാരിൽ നിന്നും പ്രളയ ദുരിതാശ്വാസത്തിന് വേണ്ടി 3,213,029 രൂപ സ്വരൂപിച്ചു.
കേന്ദ്ര മന്ത്രി ചൈനയിൽ നിന്ന് മടങ്ങിയെത്തുമ്പോൾ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് തുക കൈമാറുമെന്നറിയിച്ചിട്ടുണ്ട്.
കേരളത്തിലെ പ്രളയബാധിതരെ സഹായിക്കാൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകിയ ഷാങ്ഹായിലെ ഇന്ത്യക്കാർക്കും ചൈനയിലെ ഇന്ത്യൻ കോൺസുലേറ്റ് ജനറലിനും കേന്ദ്ര മന്ത്രി അൽഫോൺസ് നന്ദി അറിയിച്ചു.