ന്യൂഡൽഹി ; ജസ്റ്റിസ് രഞ്ജൻ ഗൊഗേയ് അടുത്ത സുപ്രീം കോടതി ചീഫ് ജസ്റ്റിസാകും.ചീഫ് ജസ്റ്റിസ് ദീപക്ക് മിശ്രയാണ് ഗൊഗോയുടെ പേര് ശുപാർശ ചെയ്തത്.
അടുത്ത മാസം രണ്ടിനാണ് മിശ്ര വിരമിക്കുന്നത്.നിലവിലെ രീതിയനുസരിച്ച് ഏറ്റവും മുതിർന്ന ജഡ്ജിയെയാണ് ചീഫ് ജസ്റ്റിസായി ശുപാർശ ചെയ്തിരിക്കുന്നത്. പുതിയ ജസ്റ്റിസിനെ ശുപാർശ ചെയ്യണമെന്നാവശ്യപ്പെട്ട് നിയമ മന്ത്രാലയം മിശ്രയ്ക്ക് കത്തയച്ചിരുന്നു.തുടർന്നാണ് ഗൊഗോയുടെ പേര് നിർദേശിച്ചത്.