Kerala

ഭാരതത്തിന്റെ സംസ്‌കാരവും പാരമ്പര്യവും ഉയര്‍ത്തിപ്പിടിച്ച നേതാവായിരുന്നു വാജ്‌പേയി: ഉമ്മന്‍ചാണ്ടി

തിരുവനന്തപുരം: ഭാരതത്തിന്റെ സംസ്‌കാരവും പാരമ്പര്യവും ഉയര്‍ത്തിപ്പിടിച്ച ദേശീയ നേതാവായിരുന്നു വാജ്‌പേയി എന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. തിരുവനന്തപുരം വിജെടി ഹാളില്‍ നടന്ന വാജ്‌പേയി അനുസ്മരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വാജ്‌പേയ് കൈകാര്യം ചെയ്ത ഓരോ ഔദ്യോഗിക പദവിക്കും അദ്ദേഹം മഹത്വം പകര്‍ന്നു.

പ്രധാനമന്ത്രിയായിരുന്നപ്പോള്‍ കേരളത്തിന്റെ ആവശ്യങ്ങളോട് എന്നും അനുഭാവപൂര്‍വ്വമായ നിലപാടുകളാണ് സ്വീകരിച്ചത്. പാര്‍ട്ടിയുടെ ആദര്‍ശം ഉയര്‍ത്തിപ്പിടിക്കുമ്പോഴും ദേശത്തിനുമുഴുവന്‍ നേതാവായിരുന്നു വാജ്‌പേയി എന്നും ഉമ്മന്‍ചാണ്ടി അനുസ്മരിച്ചു.

മഹാനായ ഭാരതപുത്രനും രാഷ്ട്ര തന്ത്രജ്ഞനുമായിരുന്നു അടല്‍ജിയെന്ന് രാജ്യസഭാ മുൻ ഉപാദ്ധ്യക്ഷൻ പ്രൊഫ.പി.ജെ.കുര്യന്‍ പറഞ്ഞു. പ്രധാനമന്ത്രി ആയിരിക്കെ ലോകസഭാ ഉപാദ്ധ്യക്ഷസ്ഥാനം എതിര്‍പ്പുകളെ മറികടന്ന് കോണ്‍ഗ്രസ്സിന് നല്‍കി. ജനാധിപത്യം മുറുകെ പിടിച്ചിരുന്നു എന്നതിനും പ്രതിപക്ഷത്തിന്റെ താത്പര്യങ്ങള്‍ക്ക് വിലകല്‍പിച്ചിരുന്നു എന്നതിനും ചെറിയ ഉദാഹരണം മാത്രമാണ് ആ നടപടി. പ്രസംഗശൈലിയിലൂടെ പ്രതിപക്ഷത്തെ പോലും നിശബ്ദനാക്കിയ മറ്റൊരു നേതാവില്ല. രാജ്യത്തെ എല്ലാ രാഷ്ട്രീയക്കാര്‍ക്കും മാതൃകയാണ് വാജ്‌പേയിയുടെ ജീവിതമെന്നും അദ്ദേഹം പറഞ്ഞു.

മനുഷ്യത്വമുള്ള നേതാവിയരുന്നു വാജ്പേയിയെന്ന് ശശിതരൂര്‍ എംപി.രാജ്യത്തിന്റെ ചരിത്രത്തെയും ഭൂപ്രകൃതിയെയും സംരക്ഷിച്ച നേതാവാണ്. പ്രതിപക്ഷത്തിനുപോലും ബഹുമാന്യന്‍. രാജ്യ താത്പര്യം സംരക്ഷിച്ചുകൊണ്ട് വിദേശബന്ധം ഊഷ്മളമാക്കിയ ഭരണാധികാരിയായിരുന്നു അദ്ദേഹമെന്നും തരൂർ പറഞ്ഞു.

ജനാധിപത്യത്തില്‍ നിലയുറച്ച നേതാവായിരുന്നു വാജ്പേയിയെന്ന് കെ.മുരളീധരന്‍ എംഎല്‍എ പറഞ്ഞു. രാഷ്ട്രീയ കുതിര കച്ചവടത്തിന് തയ്യാറാകാതെ ജനാധിപത്യ സംരക്ഷത്തിന് ഊന്നല്‍ നല്‍കി. അതിനാലാണ് 1998ല്‍ അവിശ്വാസത്തിലൂടെ രാജിവെക്കേണ്ടി വന്നിട്ടും 1999ല്‍ വീണ്ടും പ്രധാനമന്ത്രി ആകാന്‍ അദ്ദേഹത്തിന് കഴിഞ്ഞതെന്നും അദ്ദേഹം പറഞ്ഞു.

2K Shares

Please scroll down for comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Close
Close