Kerala

രാജ്യത്തിന്റെ അഖണ്ഡതയ്ക്കും രാജ്യതാത്പര്യത്തിനും അനുസരിച്ചുള്ള  നിലപാടുകള്‍ ഉയര്‍ത്തിപ്പിടിച്ച ഭരണാധികാരിആയിരുന്നു വാജ്‌പേയ്: എംവി ഗോവിന്ദന്‍

തിരുവനന്തപുരം: രാജ്യത്തിന്റെ അഖണ്ഡതയ്ക്കും രാജ്യതാത്പര്യത്തിനും അനുസരിച്ചുള്ള വിദേശ നയത്തിനും വേണ്ടി നിലപാടുകള്‍ ഉയര്‍ത്തിപ്പിടിച്ച ഭരണാധികാരിആയിരുന്നു വാജ്‌പേയ് എന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗം എം.വി.ഗോവിന്ദന്‍. തിരുവനന്തപുരം വിജെടി ഹാളില്‍ നടന്ന വാജ്‌പേയി അനുസ്മരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാജ്യത്തിന്റെ ഐക്യത്തിനായി സംസ്ഥാനങ്ങളുടെ സൗഹൃദ ബന്ധം സൃഷ്ടിക്കാന്‍ മുന്‍കൈഎടുത്തു. ഉയര്‍ത്തിപ്പിടിച്ച നാലപാടുകള്‍ക്കും ആശയങ്ങള്‍ക്കും വേണ്ടി മനുഷ്യായുസ് മുഴുവന്‍ ഭാരത്തിന് നല്‍കി. ആദര്‍ശ ധീരമായ, ആര്‍ക്കും ആക്ഷേപം ഉന്നയിക്കാനാകാത്ത വ്യക്തിജീവിതം പുലര്‍ത്തിയ ആചാര്യ തുല്യനായ നേതാവായിരുന്നു. ലോകം ഓര്‍ക്കുന്ന ഭരണാധികാരിയും വാഗ്മിയുമായിരുന്നു വാജ്‌പേയി എന്നും അദ്ദേഹം പറഞ്ഞു.

ഭാരതത്തിന്റെ സാമൂഹിക ഘടകങ്ങളുമായി അടുത്ത ബന്ധം പുലര്‍ത്തിയനേവായിരുന്നു വാജ്‌പേയ് എന്ന് സിപിഐ സംസ്ഥാന കൗണ്‍സില്‍ അംഗം സത്യന്‍ മൊകേരി അനുസ്മരിച്ചു. എല്ലാ വിഭാഗങ്ങളുമായും ചര്‍ച്ച നടത്തി അഭിപ്രായ സമന്വയം നടത്തിയിരുന്ന നേതാവിയരുന്നു അദ്ദേഹമെന്നും സത്യൻ മൊകേരി പറഞ്ഞു.

566 Shares

Please scroll down for comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Close
Close