തിരുവനന്തപുരം: സ്വയം സേവകന്റെകുപ്പായം ഊരിവയ്ക്കാതെ രാഷ്ട്രീയക്കാരനും രാഷ്ട്രതന്ത്രജ്ഞനും ഒടുവില്‍ ഭാരതത്തിന്റെ ശിരസില്‍ അണിയുന്ന രത്നം വരെ ആയ നേതാവായിരുന്നു അടൽജിയെന്ന് മുന്‍ അഡീഷണല്‍ ചീഫ്സെക്രട്ടറി ഡോ.ഡി.ബാബുപോള്‍. തിരുവനന്തപുരം വിജെടി ഹാളില്‍ നടന്ന വാജ്പേയി അനുസ്മരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സ്വരഗുണമുള്ള പ്രധാനമന്ത്രിയായിരുന്നു. ക്ലേശഘട്ടങ്ങളിലൂടെ പ്രധാനമനത്രിയായ അടല്‍ ബിഹാരി വാജ്പേയി ആദ്യ പ്രധാനമന്ത്രിഎന്ന നിലയില്‍ ജവഹര്‍ലാല്‍ നെഹ്റുവിനേക്കാള് ജനഹൃദയങ്ങളില്‍ ഇടം നേടി. അസുഖത്തെ തുടര്‍ന്ന് ഭൗതികമായി അദൃശ്യനായിരുന്നപ്പോഴും ജനഹൃദയങ്ങളില്‍ നിലനിന്നപോലെ ഇനിയും അദ്ദേഹം ജീവിക്കുമെന്നും ബാബുപോള്‍ പറഞ്ഞു.