റായ്പൂര്‍: ഛത്തീസ്ഗഡില്‍ കമ്മ്യൂണിസ്റ്റ് ഭീകരരുടെ ആക്രമണത്തില്‍ പൊലീസ് ഉദ്യോഗസ്ഥന് കൊല്ലപ്പെട്ടു. സുഖ്മ ജില്ലയിലാണ് സംഭവം. ഗ്യാന്ധര് പ്രധനി എന്ന പൊലീസ് ഉദ്യോഗസ്ഥനാണ് കൊല്ലപ്പെട്ടത്. ഭീകരരുടെ സാന്നിദ്ധ്യമുണ്ടെന്ന് രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്ന് ഉദ്യോഗസ്ഥര്‍ ഇവിടുത്തെ വനമേഖലയില്‍ തിരച്ചില്‍ നടത്തിയിരുന്നു. പരിശോധനകള്‍ പൂര്‍ത്തിയാക്കി മടങ്ങിവരവെയാണ് ആക്രമണമുണ്ടായതെന്നാണ് സൂചന. ആക്രമണത്തില്‍ മൂന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ബസ്തര്‍ മേഖല ഐജി വിവേകാനന്ദ സിന്‍ഹയാണ് ഇത് സംബന്ധിച്ച വിവരം പുറത്ത് വിട്ടത്. മേഖലയില്‍ ഭീകരര്‍ക്കായുള്ള തിരച്ചില്‍ ശക്തമാക്കിയിരിക്കുകയാണ്.