ടെഹ്രി: കനത്ത മഴയിലുണ്ടായ ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് ഉത്തരാഖണ്ഡില്‍ വലിയ തടാകം രൂപപ്പെട്ടു. ടെഹ്രി ഗര്‍വാള്‍-ഡെറാഡൂണ്‍ അതിര്‍ത്തിയിലാണ് 100 മീറ്റര്‍ നീളവും 50 മീറ്റര്‍ ആഴവുമുള്ള പുതിയ തടാകം രൂപപ്പെട്ടത്. സംഭവത്തെ തുടര്‍ന്ന് പ്രദേശവാസികളെ ഇവിടെ നിന്നും മാറ്റിത്താമസിപ്പിച്ചിരിക്കുകയാണ്. ജില്ല ഭരണകൂടം ജാഗ്രത നിര്‍ദേശവും നല്‍കിയിട്ടുണ്ട്.
മേഖലയിലെല്ലാം ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് വന്‍ നാശനഷ്ടമാണ് സംഭവിച്ചിരിക്കുന്നത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സംസ്ഥാനത്ത് വലിയ മഴയാണ് പെയ്തു കൊണ്ടിരിക്കുന്നത്. നിരവധി വീടുകളും കൃഷിസ്ഥലങ്ങളും നശിച്ചു. കോട്ട് ഗ്രാമത്തിലുണ്ടായ ഉരുള്‍പൊട്ടലില്‍ മൂന്ന് പേര് മരിച്ചു. അടുത്ത അഞ്ച് ദിവസം കൂടി കനത്ത മഴക്ക് സാധ്യത ഉണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.