കണ്ണൂര്‍: എ.ബി.വി.പി പ്രവര്ത്തകന് കണ്ണവത്തെ ശ്യാമപ്രസാദിനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ മുഖ്യ സൂത്രധാരന്‍ പിടിയില്‍. പോപ്പുലര്‍ ഫ്രണ്ട് നേതാവായ വി.എം.സലീമാണ് പിടിയിലായത്. കര്‍ണാടക മഹാരാഷ്ട്ര സംസ്ഥാനങ്ങളുടെ അതിര്‍ത്തി ഗ്രാമത്തില്‍ വെച്ചാണ് പേരാവൂര്‍ പോലീസ് ഇയാളെ പിടികൂടിയത്. ഇതോടെ കേസില്‍ പിടിയിലായ പ്രതികളുടെ എണ്ണം ആറായി. 2018 ജനുവരി 19നാണ് ഏ.ബി.വി.പി പ്രവര്‍ത്തകനായ ശ്യാമപ്രസാദിനെ പോപ്പുലര്‍ ഫ്രണ്ടുകാര്‍ വെട്ടി കൊലപ്പെടുത്തിയത്.