തിരുവനന്തപുരം: ഇന്ന് ശ്രീകൃഷ്ണജയന്തി. പ്രളയദുരിതത്തെ തുടര്‍ന്ന് ശ്രീകൃഷ്ണ ജയന്തിയുടെ ആഘോഷങ്ങള്‍ ഒഴിവാക്കി ആചാരം മാത്രമാകും ഉണ്ടാകുന്നത്. എല്ലാ സ്ഥലങ്ങളിലും ലോക നന്മയ്ക്കു വേണ്ടിയുള്ള നാമജപയാത്രയും പ്രാര്‍ത്ഥനായജ്ഞവും നടത്തും.
ശ്രീകൃഷ്ണ ജയന്തി ആഘോഷങ്ങള്‍ക്കു വേണ്ടി ചെലവാക്കുന്ന മുഴുവന്‍ തുകയും ദുരിതാശ്വാസ പ്രവര്‍ത്തനത്തിനും ബാലികാബാലന്മാരുടെ പുനരധിവാസത്തിനും വേണ്ടി വിനിയോഗിക്കും. ശ്രീകൃഷ്ണ ജയന്തിയോടനുബന്ധിച്ച് നടത്തുന്ന ശ്രീകൃഷ്ണ ഗോപികാ വേഷങ്ങളോടുകൂടിയ ശോഭായാത്ര, പതാകദിനം, ഗോപൂജ, വിവിധ സാംസ്കാരിക പരിപാടികള്‍, ചെണ്ടമേളം, ഫ്ളോട്ടുകള്‍ തുടങ്ങി എല്ലാ ആഘോഷ പരിപാടികളും ഇത്തവണ ഒഴിവാക്കിയിരിക്കുകയാണ്.