ന്യൂഡല്‍ഹി: ഹരിയാന സ്വദേശികളായ അമിത് കുമാറിന്റെയും മൗസാമിയുടേയും മകള്‍ കരിഷ്മ ഇന്നൊരു താരമാണ്. ദിവസങ്ങള്‍ മാത്രം പ്രായമുള്ള കരിഷ്മ ആയുഷ്മാന്‍ ഭാരത് ബേബി എന്നാണ് ഇപ്പോള്‍ അറിയപ്പെടുന്നത്. പ്രധാനമന്ത്രി ആയുഷ്മാന്‍ ഭാരത് പദ്ധതി നടപ്പാക്കി രണ്ട് ദിവസത്തിനകമായിരുന്നു കരിഷ്മയുടെ ജനനം.
ഇക്കഴിഞ്ഞ ഓഗസ്ത് 17നാണ് ഹരിയാനയിലെ കല്‍പ്പന ചൗള ആശുപത്രിയില്‍ കരിഷ്മയുടെ ജനനം. ആയുഷ്മാന്‍ പദ്ധതിയുടെ ആദ്യ നേട്ടം ലഭിച്ചത് കരിഷ്മയുടെ അച്ഛന് അമിത് കുമാറിനാണ്. കരിഷ്മയുടെ ജനനം രേഖപ്പെടുത്തിയ ഉടനെ തന്നെ പ്രധാനമന്ത്രി ജന്‍ ആരോഗ്യ യോജന പ്രകാരം ആശുപത്രി ഫീസായ 9000 രൂപ ആശുപത്രി അധികൃതരുടെ അക്കൗണ്ടിലെത്തി. സിസേറിയനിലൂടെയായിരുന്നു കുട്ടിയുടെ ജനനം.
രാജ്യത്തെ 10 കോടി കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം രൂപ ഇന്‍ഷുറന്‍സ് പരിരക്ഷ നല്‍കുന്നതാണ് ആയുഷ്മാന്‍ ഭാരത് ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി. പദ്ധതിയുടെ ആദ്യഘട്ടം ഹരിയാനയിലെ 26 ആശുപത്രികളിലാണ് നടപ്പാക്കിയത്. സെപ്തംബര്‍ 25ഓടെയാകും ഇത് രാജ്യവ്യാപകമായി നടപ്പാക്കുന്നത്. സ്വാതന്ത്ര്യ ദിന പ്രസംഗത്തിലാണ് പ്രധാനമന്ത്രി ഇത് പ്രഖ്യാപിച്ചത്. പദ്ധതി നടപ്പിലാക്കി രണ്ട് ദിവസത്തിനുള്ളിലാണ് കരിഷ്മയുടെ ജനനം.