വാഷിംഗ്ടണ്‍: പാകിസ്ഥാന് നല്കി വന്നിരുന്ന 300 മില്ല്യണ്‍ യുഎസ് ഡോളറിന്റെ സഹായം യുഎസ് സൈന്യം റദ്ദാക്കി. പാകിസ്ഥാന്, തീവ്രവാദികള്‍ക്കെതിരെ ശക്തമായ നിലപാടെടുക്കാത്തതില്‍ പ്രതിഷേധിച്ചാണ് യുഎസിന്റെ പുതിയ നീക്കം.
അഫ്ഗാനിസ്ഥാനില്‍ ആക്രമണം നടത്തുന്ന ഭീകരര്‍ക്ക് സുരക്ഷിത താവളം ഒരുക്കുന്നത് പാകിസ്ഥാനാണെന്ന് യുഎസ് പറഞ്ഞു. ഭീകരരോടുള്ള രാജ്യത്തിന്റെ നിലപാട് മാറ്റിയാല്‍ സഹായം പുനസ്ഥാപിക്കാമെന്നും യുഎസ് അറിയിച്ചിട്ടുണ്ട്. സഖ്യകക്ഷി ഫണ്ട് എന്ന പേരിലാണ് ഈ സഹായം പാകിസ്താന് നല്കാന് തീരുമാനിച്ചത്.
യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും ഈ വര്‍ഷമാദ്യം പാകിസ്ഥാന് നല്കിവന്നിരുന്ന ധനസഹായം നിര്‍ത്തലാക്കിയിരുന്നു. പാകിസ്ഥാനില്‍ നിന്ന് നുണയും ചതിയുമാണ് ലഭിക്കുന്നതെന്നാണ് ട്രംപ് വ്യക്തമാക്കിയത്.
സെപ്തംബര്‍ 5ന് അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി മെക്ക് പോംപിയോ പാകിസ്താന് സന്ദര്‍ശിക്കാനിരിക്കെയാണ് ഈ തീരുമാനം. നേരത്തെ പാകിസ്താന് സഹായം നല്‍കാനുള്ള തീരുമാനത്തെ അമേരിക്കന്‍ കോണ്‍ഗ്രസ് വിമര്‍ശിച്ചിരുന്നു.