ന്യൂഡല്‍ഹി: ഹൃദയം കൊണ്ട് കര്‍ഷകനായ വ്യക്തിയാണ് ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കൃഷിയേയും കര്‍ഷകരേയും ഒരു പോലെ അദ്ദേഹം സ്നേഹിച്ചു. പദവിയില്‍ ഒരു വര്‍ഷം പൂര്‍ത്തിയാക്കിയ ഉപരാഷ്ട്രപതി രചിച്ച ‘മൂവിംഗ് ഓണ്‍.. മൂവിംഗ് ഫോര്‍വേഡ്: എ ഇയര്‍ ഇന്‍ ഓഫീസ്’ എന്ന പുസ്തകത്തിന്റെ പ്രകാശന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വാജ്പേയ്ക്ക് തന്റെ മന്ത്രിസഭയില്‍ അദ്ദേഹത്തെ ഉള്‍പ്പെടുത്തണമെന്ന് നിര്‍ബന്ധമുണ്ടായിരുന്നു. മന്ത്രിസഭയില്‍ ഗ്രാമവികസന വകുപ്പ് വേണമെന്നാണ് വെങ്കയ്യ നായിഡു ആവശ്യപ്പെട്ടത്. കര്‍ഷകരുടെ ഉന്നമനത്തിനായി ജീവിതം ഉഴിഞ്ഞുവച്ചു വ്യക്തിയാണ് വെങ്കയ്യ നായിഡു എന്നും പ്രധാനമന്ത്രി പറഞ്ഞു.
രാഷ്ട്രീയവും ഭരണപരവുമായ പരിചയം ഒരു വര്‍ഷത്തെ അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ നിഴലിക്കുന്നതായി മുന്‍ പ്രധാനമന്ത്രി മന്മോഹന് സിംഗ് പറഞ്ഞു.
ലാഭകരമല്ലാത്തതിന്റെ പേരില്‍ ജനങ്ങള്‍ കൃഷി ഉപേക്ഷിക്കുന്ന പ്രവണത ഉണ്ടെന്നും, കാര്‍ഷിക മേഖലയെ പോഷിപ്പിക്കുന്ന പ്രവര്‍ത്തനങ്ങള്‍ സര്‍ക്കാര്‍ ചെയ്തു വരികയാണെന്നും മറുപടി പ്രസംഗത്തില്‍ വെങ്കയ്യനായിഡു പറഞ്ഞു.