ന്യൂഡല്‍ഹി: ഗുരുഗ്രാം ഭൂമി ഇടപാടില്‍ രാഹുല്‍ ഗാന്ധിയുടെ സഹോദരി ഭര്‍ത്താവ് റോബര്‍ട്ട് വദ്രയ്ക്കെതിരെ എഫ്.ഐ.ആര് രേഖപ്പെടുത്തി പോലീസ് കേസെടുത്തു. ഹരിയാനയിലെ ഗുരു ഗ്രാമില്‍ 2008ല്‍ നടന്ന ഭൂമിയിടപാടിലാണ് കേസെടുത്തിരിക്കുന്നത്. മുന്‍ മുഖ്യമന്ത്രി ഭുപീന്ദര്‍ സിംഗ് ഹൂഡയെയും പ്രതിചേര്‍ത്തിട്ടുണ്ട്. സ്കൈ ലൈറ്റ് ഹോസ്പിറ്റാലിറ്റി കമ്പനിയുടെ പേരില്‍ ഗുരു ഗ്രാമില്‍ 7.5 കോടി രൂപയ്ക്ക് വാങ്ങിയ ഭൂമി വിഭജിച്ച് 55 കോടി രൂപയ്ക്ക് വിറ്റു എന്നതാണ് കേസ്.