ബംഗലുരു: പറന്നുയര്‍ന്ന് നിമിഷങ്ങള്‍ക്കുള്ളില്‍ എഞ്ചിന് പ്രവര്‍ത്തനം നിലച്ചതിനെ തുടര്‍ന്ന് വിമാനം അടിയന്തര ലാന്‍ഡിംഗ് നടത്തി. ഗോ എയര്‍ വിമാനം ബംഗലുരു വിമാനത്താവളത്തിലാണ് അടിയന്തര ലാന്‍ഡിംഗ് നടത്തിയത്. ബംഗലുരുവില്‍ നിന്ന് പൂനെയിലേക്ക് പോവുകയായിരുന്ന ജിഎട്ട്-283 വിമാനമാണ് അപകടത്തില്‍ നിന്ന് തലനാരിഴക്ക് രക്ഷപെട്ടത്.
ശനിയാഴ്ചയാണ് സംഭവം. സാങ്കേതിക തകരാറുണ്ടെന്ന് പൈലറ്റിന് സൂചന ലഭിച്ച ഉടന്‍ തന്നെ വിമാനത്തിന്റെ ഒന്നാമത്തെ എഞ്ചിന് നിലക്കുകയായിരുന്നു. പൈലറ്റിന്റെ സമയോചിതമായ ഇടപെടലില്‍ വിമാനം അടിയന്തര ലാന്‍ഡിംഗ് നടത്തി.
വിമാനത്തിലെ ജീവനക്കാരും യാത്രക്കാരും സുരക്ഷിതരാണ്. യാത്രക്കാര്‍ക്ക് മറ്റ് വിമാനങ്ങളില്‍ പൂനെയിലേക്ക് പോകാന്‍ സൗകര്യം ഒരുക്കി.