India

ബൽബിർ ഫോർവേഡ് പോസ്റ്റിൽ നിർമ്മല സീതാരാമൻ; സന്ദർശനം ആദ്യ പ്രതിരോധമന്ത്രി

ശ്രീനഗർ: ജമ്മു കശ്മീർ ഗവർണ്ണർ സത്യപാൽ മാലിക്കുമായി കേന്ദ്ര പ്രതിരോധമന്ത്രി നിർമ്മലാ സീതാരാമൻ കൂടിക്കാഴ്‍ച നടത്തി. നിയന്ത്രണരേഖയിലെ സുരക്ഷാ സംവിധാനവുമായി ബന്ധപ്പെട്ട വിഷയങ്ങൾ ഇരുവരും ചർച്ച ചെയ്‍തു.

തുടർന്ന് നിർമ്മലാ സീതാരാമനും കരസേനാ മേധാവി ജനറൽ ബിപിൻ റാവത്തും ചേർന്ന് ബൽബിർ ഫോർവേഡ് പോസ്‍റ്‍റും സന്ദർശിച്ചു. 28 കാലാൾപ്പടകളുടെ സേനയുമായി നിർമ്മല സീതാരാമൻ ആശയവിനിമയവും നടത്തി.

ബൽബിർ ഫോർവേഡ് പോസ്‍റ്‍റ് സന്ദർശിക്കുന്ന ആദ്യത്തെ പ്രതിരോധമന്ത്രി കൂടിയാണ് നിർമ്മല സീതാരാമൻ.

5K Shares

Please scroll down for comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Close
Close