റായ്പൂര്‍: സുരക്ഷാസേനയുമായുള്ള ഏറ്റുമുട്ടലില്‍ ഒരു സ്ത്രീ ഉള്‍പ്പെടെ നാല് കമ്മ്യൂണിസ്റ്റ് ഭീകരരെ സുരക്ഷാസേന വധിച്ചു. ഛത്തീസ്ഗഡിലെ നാരായണ്‍പൂര്‍ ജില്ലയില്‍ കുക്രജോര് വനമേഖലയില്‍ ഇന്നലെയാണ് ഇരുകൂട്ടരും തമ്മില്‍ ഏറ്റുമുട്ടലുണ്ടായത്. കൊല്ലപ്പെട്ട രണ്ട് കമ്മ്യൂണിസ്റ്റ് ഭീകരരുടെ തലക്ക് പൊലീസ് അഞ്ച് ലക്ഷം രൂപ പ്രതിഫലം പ്രഖ്യാപിച്ചിരുന്നു.
കൊല്ലപ്പെട്ടവരുടെ പക്കല്‍ നിന്ന് തോക്കുകളും മറ്റ് ആയുധങ്ങളും കണ്ടെത്തി. കാട്ടില്‍ ഇപ്പോഴും തിരച്ചില്‍ നടത്തുന്നുണ്ട്. അതേസമയം ഭീകരര്‍ തട്ടിക്കൊണ്ടുപോയ രണ്ട് പേരുടെ മൃതദേഹങ്ങള്‍ മഹാരാഷ്ട്രയിലെ ഗച്ചിറോളി ജില്ലയില്‍ നിന്ന് കണ്ടെത്തി. ബേന്ദ്ര ഗ്രാമത്തില്‍ നിന്ന് ഓഗസ്ത് 26ന് തട്ടിക്കൊണ്ടു പോയ സോന പാദ, സോംജി പാദ എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്.