മുംബൈ: ഓഹരി വിപണിയില്‍ ഇന്ന് നേട്ടത്തോടെ തുടക്കം. സെന്‍സെക്സ് 149 പോയിന്റ് ഉയര്‍ന്ന് 38794ലും നിഫ്റ്റി 36 പോയിന്റ് ഉയര്‍ന്ന് 11717ലുമാണ് വ്യാപാരം ആരംഭിച്ചത്. ബോംബെ സ്റ്റോക് എക്സ്ചേഞ്ചിലെ 398 കമ്പനികളുടെ ഓഹരികള്‍ ലാഭത്തിലും 112 ഓഹരികള്‍ നഷ്ടത്തിലുമാണ്. വിപ്രോ, ടിസിഎസ്, ഏഷ്യന്‍ പെയിന്റ്സ്, ഇന്‍ഫോസിസ്, എച്ച്ഡിഎഫ്സി ബാങ്ക്, സണ്‍ ഫാര്‍മ എന്നിവയുടെ ഓഹരികള്‍ ലാഭത്തിലാണ്. ഐസിഐസിഐ ബാങ്ക്, റിലയന്‍സ്, കൊടക് മഹീന്ദ്ര, മാരുതി സുസുക്കി, ആക്സിസ് ബാങ്ക് എന്നിവയുടെ ഓഹരികള്‍ നഷ്ടത്തിലാണ്.