കോട്ടയം: കന്യാസ്ത്രീയുടെ പരാതിയില്‍ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെ വീണ്ടും ചോദ്യം ചെയ്യും. ബിഷപ്പിനെ കേരളത്തിലേക്ക് വിളിച്ചു വരുത്തി ചോദ്യം ചെയ്യാനാണ് ഉദ്ദേശിക്കുന്നത്. ബിഷപ്പ് നല്കിയ മൊഴി പൂര്‍ണ്ണമായും തെറ്റാണെന്ന് കണ്ടെത്തിയതോടെയാണ് ബിഷപ്പിനെ കേരളത്തിലേക്ക് വിളിച്ചുവരുത്താന്‍ തീരുമാനിച്ചത്. ഒരാഴ്ചക്കുള്ളില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ടാകും നോട്ടീസ് നല്‍കുക.
https://www.youtube.com/watch?v=wtx91zbc4SY
ഇന്ന് വൈകിട്ട് കൊച്ചിയില്‍ മധ്യമേഖലാ റേഞ്ച് ഐജി അന്വേഷണ സംഘത്തിന്റെ യോഗം വിളിച്ചിട്ടുണ്ട്. യോഗത്തില്‍ അന്വേഷണപുരോഗതി അടക്കമുള്ള കാര്യങ്ങള്‍ ഡിവൈഎസ്പി കെ സുഭാഷ് വിശദീകരിക്കും. ബിഷപ്പിന്റെ മൊഴിയില്‍ ഇരുപതിലധികം പൊരുത്തക്കേടുകള്‍ ഉണ്ടെന്നാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തല്‍. ഇക്കാര്യവും ഐജിയെ അറിയിക്കും. ബിഷപ്പിനെ കേരളത്തിലേക്ക് വിളിച്ചുവരുത്തി ചോദ്യം ചെയ്താല്‍ മാത്രമേ ഇക്കാര്യത്തില്‍ വ്യക്തതയുണ്ടാകൂ. ബിഷപ്പില്‍ നിന്നും കൂടുതല്‍ കന്യാസ്ത്രീകള്‍ക്ക് മോശം അനുഭവം ഉണ്ടായിട്ടുണ്ടെന്നും ബിഷപ്പിന്റ സ്വാധീനത്താലാണ് ഇവര്‍ ഇക്കാര്യം പുറത്തു പറയാത്തതെന്നുമാണ് പോലീസിന്റെ വിലയിരുത്തല്‍. അറസ്റ്റ് ഉണ്ടായാല്‍ ബിഷപ്പിനെതിരെ കൂടുതല്‍ പേര് രംഗത്തെത്തുമെന്നുമാണ് അന്വേഷണസംഘത്തിന്റെ പ്രതീക്ഷ.