കൊച്ചി : കെഎസ്ആര്‍ടിസി യില്‍ യൂണിയന് നേതാക്കള്‍ക്ക് സ്ഥലമാറ്റ സംരക്ഷണം 100 പേര്‍ക്കായി നിജപ്പെടുത്തിയ എം.ഡിയുടെ നടപടി ഹൈക്കോടതി ശരിവച്ചു. എംഡി ടോമിന് ജെ തച്ചങ്കരിയുടെ ഉത്തരവിനെ ചോദ്യം ചെയ്ത് ജീവനക്കാരുടെ സംഘടന നല്കിയ ഹര്‍ജി ഹൈക്കോടതി തള്ളി. എംഡിയുടെ ഉത്തരവ് ചോദ്യം ചെയ്തു ട്രാന്‍സ്പോര്‍ട് ഡമോക്രറ്റിക് യൂണിയന് ആണ് ഹൈക്കോടതിയെ സമീപിച്ചത്.
https://www.youtube.com/watch?v=kTU7WZ02Sn0
ഓരോ യൂണിറ്റിലുമുള്ള 2 യൂണിയന് നേതാക്കള്‍ക്ക് സ്ഥലം മാറ്റത്തില്‍ നിന്നും നേരത്തെ സംരക്ഷണം അനുവദിച്ചിരുന്നു .272 യുണിയന്‍ നേതാക്കള്‍ക്കാണ് കെ എസ് ആര് ടി സി യില്‍ സ്ഥലമാറ്റ സംരക്ഷണം ഉണ്ടായിരുന്നത് ,ഇത് നൂറായി എം.ഡി നിജപ്പെടുത്തിയിരുന്നു , ജീവനക്കാരുടെ സംഘടന നല്കിയ ഹര്‍ജി തള്ളിയതൊടൊപ്പം ഏത് നേതാക്കളെയും സ്ഥലം മാറ്റാന്‍ മാനേജ്മെന്റിന് അധികാരമുണ്ടെന്നും കോടതി നിരീക്ഷിച്ചു.