ആലപ്പുഴ: കുട്ടനാട്ടിലെ പുനരധിവാസ പ്രവര്‍ത്തനത്തില്‍ ധനമന്ത്രി തോമസ് ഐസക്കിനെതിരെ ഒളിയമ്പുമായി മന്ത്രി.ജി.സുധാകരന്. കുട്ടനാടന്‍ പാടശേഖരങ്ങളിലെ വെള്ളം വറ്റിക്കുന്നതില്‍ വീഴ്ച ഉണ്ടായതായി ജി സുധാകരന് ആരോപിച്ചു. ഇതിനായി പണം അനുവദിക്കുന്നവര്‍ ശ്രദ്ധിക്കണം. സാഹചര്യം മുതലെടുത്ത് ചിലര്‍ സര്‍ക്കാരിനോട് വിലപേശുന്നതായും സുധാകരന് കുറ്റപ്പെടുത്തി. പ്രളയ ബാധിതരെ സഹായിക്കുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ നവകേരള ഭാഗ്യക്കുറിയുടെ ഉദ്ഘാടന വേദിയില്‍ തോമസ് ഐസക് കൂടി ഇരിക്കെ ആണ് ജി സുധാകരന്റെ പരാമര്‍ശം.
എന്നാല്‍ പമ്പുകളെല്ലാം വെള്ളത്തിനടിയിലായതിനാലാണ് കുട്ടനാട്ടിലെ വെള്ളം വറ്റിക്കാന്‍ സമയമെടുക്കുന്നതെന്ന് മന്ത്രി തോമസ് ഐസക് മറുപടി നല്കി. നിലവില്‍ കുട്ടനാട്ടിലെ 2000 പമ്പുകള്‍ വെള്ളത്തിനടിയിലാണ്. ഇവ പുറത്തെടുത്തതിന് ശേഷം നാല് ദിവസത്തിനുള്ളില്‍ പമ്പിംഗ് പുനരാരംഭിക്കുമെന്നും. വെള്ളം വറ്റിക്കാന്‍ ഒരാഴ്ച സമയമെടുക്കുമെന്നും തോമസ് ഐസക്ക് വ്യക്തമാക്കി.