കോഴിക്കോട്: കുട്ടനാട് പാക്കേജിനായി അനുവദിച്ച പണം വകമാറ്റി ചെലവഴിച്ചതാണ് ഇപ്പോഴും അവിടുത്തെ ദുരിതം ഒഴിയാത്തതിന് കാരണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ അഡ്വ.പിഎസ് ശ്രീധരന് പിള്ള. സുനാമി – ഓഖി ഫണ്ടുകളില്‍ സുതാര്യത കാട്ടാത്തതിനാല്‍ ദുരിതാശ്വാസ നിധിയിലേക്ക് ഇപ്പോള്‍ വരുന്ന പണത്തിന് മേല്‍ ജുഡീഷ്യല്‍ ഓഡിറ്റിങ്ങോ സര്‍വകക്ഷി നിരീക്ഷണമോ വേണമെന്നും അദ്ദേഹം കോഴിക്കോട്ട് പറഞ്ഞു.
https://www.youtube.com/watch?v=B3vX0Aq2mhc
ഇപ്പോഴത്തെ പമ്പിംഗ് രീതി തുടര്‍ന്നാല്‍ ഒരു മാസം കഴിയാതെ പാടശേഖരങ്ങളിലെ വെള്ളം വറ്റുകയില്ല. അതിനാല്‍ ഇക്കാര്യങ്ങളുടെ നിയന്ത്രണം പട്ടാളത്തെ ഏല്‍പ്പിക്കണം. കുട്ടനാട് പാക്കേജിന് അനുവദിച്ച തുക വകമാറ്റി ചെലവഴിച്ചതിന് പുറമെ സുനാമി ഓഖി ഫണ്ടുകള്‍ കൈകാര്യം ചെയ്തതില്‍ സുതാര്യത ഉണ്ടെന്ന് പൊതുസമൂഹത്തിന് ബോധ്യമില്ല.
സേവാഭാരതിയുടെ രണ്ട് ലക്ഷം വോളന്റിയര്‍മാര്‍ നടത്തുന്ന ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ജനങ്ങള്‍ മറക്കില്ലെന്നും കാലം അത് രേഖപ്പെടുത്തി വെക്കുമെന്നും ശ്രീധരന്‍പിള്ള കൂട്ടിച്ചേര്‍ത്തു.