കണ്ണൂർ: പ്രളക്കെടുതിയിൽ സർക്കാരിന് വീഴ്ച പറ്റിയെന്ന് ആരോപിച്ച് വീണ്ടും കോൺഗ്രസ് രംഗത്ത്. പ്രളയക്കെടുതിയുടെ തീവ്രത കൂടിയത് സർക്കാരിന്റെ പിടിപ്പ് കേടുകൊണ്ടാണെന്ന് കോൺഗ്രസ് നിയമസഭാ കക്ഷി ഉപനേതാവ് കെ.സി.ജോസഫ്. മന്ത്രിമാരിൽ വിശ്വാസമില്ലാത്തതിനാലാണോ പകരം ചുമത നൽകാതെ മുഖ്യമന്ത്രി വിദേശത്തേക്ക് പോയതെന്നും അദ്ദേഹം ചോദിച്ചു.
https://www.youtube.com/watch?v=Jay9nmp_wes
സംസ്ഥാനം നേരിട്ട ഏറ്റവും വലിയ പ്രളയത്തിൽ സർക്കാരിന്റെ നിലപാടുകൾക്കെതിരെ എല്ലാഭാഗത്ത് നിന്നും വിമർശനം ശക്തമാകുന്നതിനിടെയാണ് കോൺഗ്രസും രൂക്ഷവിമർശനമുയർത്തുന്നത്. ദുരന്തത്തിൽ ആയിരങ്ങളാണ് ദുരിതമനുഭവിക്കുന്നത്. ഇതിനിടയിൽ സർക്കാരിന് ശ്രദ്ധ ദുരിതാശ്വാസ പ്രവർത്തനങ്ങളിലല്ല പണപ്പിരിവിലാണ് എന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്ന് കോൺഗ്രസ് നേതൃത്വം ആരോപിക്കുന്നു. വീടുകളിലേക്ക് മടങ്ങിപ്പോകുന്നവർക്ക് നൽകാമെന്ന് പറഞ്ഞ 10000 രുപ ഭൂരിഭാഗത്തിനും കിട്ടിയില്ല. വിദേശത്ത് പോയി മന്ത്രിമാർ പണപ്പിരിവ് നടത്തേണ്ട സമയമല്ലിതെന്നും കോൺഗ്രസ് നിയമസഭാകക്ഷി ഉപനേതാവ് കെ.സി ജോസഫ് പറഞ്ഞു.
ഈ പ്രതിസന്ധിക്കിടയിൽ ആരെയും പകരം ചുമതലയേൽപ്പിക്കാതെ മുഖ്യമന്ത്രി വിദേശത്തേക്ക് പോയത് തെറ്റായ കീഴ്വഴക്കമാണ്. മന്ത്രിമാരിൽ വിശ്വാസമില്ലാത്തതിനാലാണോ പകരം ചുമത നൽകാതെ വിദേശത്തേക്ക് പോയതെന്നും കെ.സി.ജോസഫ് ചോദിച്ചു.