India

ഹിന്ദുസംഘടനാ നേതാക്കളെ വധിക്കാന്‍ പദ്ധതി ; അഞ്ച്‌ പേര്‍ അറസ്റ്റില്‍

കോയമ്പത്തൂര്‍ : ഹിന്ദുസംഘടനാ നേതാക്കളെ വധിക്കാന്‍ പദ്ധതിയിട്ട അഞ്ച്‌ പേര്‍ അറസ്റ്റില്‍.

കഴിഞ്ഞ ദിവസം കോയമ്പത്തൂരില്‍ നിന്നാണ് ഇവരെ തമിഴ്‌നാട് പോലീസിന്റെ പ്രത്യേക അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തത്. യുഎപിഎ അടക്കമുള്ള വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.

ഹിന്ദു മക്കള്‍ കക്ഷി നേതാവായ അര്‍ജുന്‍ സമ്പത്ത്, ഹിന്ദു മുന്നണി നേതാവായ മൂകാംബികൈ മണി എന്നിവരുൾപ്പെടെയുള്ളവരെ വധിക്കാനായിരുന്നു ഇവരുടെ പദ്ധതിയെന്ന് പൊലീസ് വെളിപ്പെടുത്തി.

ചെന്നൈയിൽ നിന്ന് ഒരു കല്യാണത്തിൽ പങ്കെടുക്കാൻ എത്തിയ വേളയിലാണ് നാലുപേർ അറസ്റ്റിലായത്.അഞ്ചാമൻ ഇവരെ സീകരിക്കാൻ എത്തിയതാണ്.വിശദമായ ചോദ്യം ചെയ്യലിലാണ് ഗൂഢാലോചന വെളിപ്പെട്ടത്.

തുടർന്ന് നേതാക്കൾക്കുള്ള സുരക്ഷ വർദ്ധിപ്പിച്ചു.

419 Shares

Please scroll down for comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Close
Close