ന്യൂഡൽഹി ; ഏഴുമാസത്തിനുള്ളിൽ 19 ദൗത്യങ്ങൾ പൂർത്തിയാക്കാനുള്ള ചരിത്രപ്രധാന തീരുമാനത്തിലാണ് ഐ എസ് ആർ ഒ. ചന്ദ്രയാൻ -2 ഉൾപ്പെടെയുള്ളവയുടെ വിക്ഷേപണവും ഇതിൽ ഉൾപ്പെടും.
2018 സെപ്റ്റംബറിൽ തുടങ്ങുന്ന ദൗത്യങ്ങൾ 2019 മാർച്ചിലാകും അവസാനിക്കുക.പത്ത് ഉപഗ്രഹങ്ങളും,ഒൻപത് വിക്ഷേപണ വാഹങ്ങളും ഇതിൽ ഉൾപ്പെടും.
ഐ എസ് ആർ ഒ യുടെ ദൗത്യങ്ങളിൽ ആദ്യത്തേത് പി എസ് എൽ വി 42 ഈ മാസം 15 ന് വിക്ഷേപിക്കും.ബ്രിട്ടീഷ് നോവസാർ,എസ്1-4എന്നിവയാണ് പിഎസ്എൽവിയുടെ വിക്ഷേപണത്തിനായി ഉപയോഗിക്കുന്നത്.
ഒക്ടോബറിൽ ജി എസ് എൽ വി മാർക്ക് 3ഡി2,പിഎസ് എൽ വി സി 43 എന്നിവ വിക്ഷേപിക്കും. ഇന്ത്യൻ എയർ ഫോഴ്സിനു ഉപയോഗ പ്രദമാകുന്ന ജിഎസ് എൽ വി എഫ് 11 നവംബറിൽ വിക്ഷേപിക്കും.ഡിസംബറിൽ ജിസാറ്റ്-31 വിക്ഷേപിക്കും.അടുത്ത വർഷം ആദ്യമാകും ചന്ദ്രയാൻ 2 വിന്റെ വിക്ഷേപണം.