ന്യൂഡൽഹി ; ജന്മാഷ്ടമി ദിനത്തിൽ അതിഥിയായെത്തിയ ചലച്ചിത്ര താരം മോഹൻലാലിന്റെ സാമൂഹ്യ പ്രവർത്തനങ്ങൾക്ക് പൂർണ്ണ പിന്തുണ പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി.
മോഹൻലാലിന്റെ മാതാപിതാക്കളുടെ പേരിൽ ആരംഭിച്ച വിശ്വശാന്തി ഫൗണ്ടേഷന്റെ കാൻസർ കെയർ സെന്ററിനും,നവ കേരള നിർമ്മാണത്തിനും ഒപ്പമുണ്ടാകുമെന്ന് മോദി ഉറപ്പ് നൽകി.
വിശ്വശാന്തി ഫൗണ്ടേഷന്റെ സാമൂഹ്യ പ്രവർത്തനങ്ങൾ മാതൃകാപരമാണെന്നും , കേരളത്തിലെ പ്രളയ സമയത്ത് ജനങ്ങൾക്കായി അഭിനന്ദനാർഹമായ പദ്ധതികളാണ് സംഘടന നടപ്പിലാക്കിയതെന്നും അദ്ദേഹം പറഞ്ഞു.
പ്രളയസമയത്ത് വയനാട്ടിലെ ഊരുകളിൽ അകപ്പെട്ട് പോയ 2000 ത്തോളം കുടുംബങ്ങൾക്കായി എല്ലാ സഹായങ്ങളും വിശ്വശാന്തി ഫൗണ്ടേഷൻ ചെയ്തിരുന്നു.നാലു ലോറികളിലായി ഏതാണ്ട് 25 ടണ്ണിലധികം സാധനസാമഗ്രികളാണ് ഇവർ വയനാട്ടിൽ വിതരണം ചെയ്തത്.
It has been a privilege to meet our Honourable Prime Minister Shri. Narendra Modi ji on this auspicious day of…
Posted by Mohanlal on Monday, September 3, 2018