India

ഐപിഎസ് കുപ്പായമണിഞ്ഞ മകൾക്ക് ഡിസിപി അച്ഛന്റെ സല്യൂട്ട്

ഹൈദരാബാദ് ; ഡപ്യൂട്ടി കമ്മീഷണറായ അച്ഛനു മുന്നിൽ ഐപിഎസ് കുപ്പായമണിഞ്ഞെത്തിയ മകൾ,മനം നിറഞ്ഞ് അച്ഛന്റെ സല്യൂട്ട് .ഹൈദരാബാദിലെ ഡിസിപി എ . ആർ ഉമാമഹേശ്വര ശർമ്മയാണ് അപൂർവ്വ ഭാഗ്യം നേടിയ ഈ അച്ഛൻ.

ഉമാമഹേശ്വര ശർമ്മയുടെ മകൾ സിന്ധു ശർമ്മ . തെലങ്കാനയിലെ ജഗ്ദിയൽ ജില്ലയിലെ പൊലീസ് സൂപ്രണ്ടാണ് . 2014 ലെ ഐപിഎസ് ബാച്ചംഗം.

2019 ൽ വിരമിക്കാനിരിക്കുന്ന ഉമാമഹേശ്വര ശർമ്മ ഹൈദരാബാദ് രചകൊൻടയിലെ മാൽകാഗിരിയിലെ ഡിസിപി യാണ്.

ഇരുവരും മുഖാമുഖം വന്നത് ഹൈദരാബാദിലെ കൊങ്കര കലാണിൽ ടി ആർ എസ് സംഘടിപ്പിച്ച പൊതു പരിപാടിയ്ക്കിടയിലാണ്.

മകളെ ഉയർന്ന നിലയിലെത്തിക്കണമെന്ന ശർമ്മയുടെ ആഗ്രഹമാണ് ആ സല്യൂട്ടിൽ പ്രകടമായതെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം.മാത്രമല്ല സിന്ധു തന്റെ ഉന്നത ഉദ്യോഗസ്ഥയാണെന്നും,മകളാണെന്ന പേരിൽ കീഴ്വഴക്കങ്ങൾ ഇല്ലാതാക്കാൻ താൻ ശ്രമിക്കില്ലെന്നും ശർമ്മ പറഞ്ഞു.

3K Shares

Please scroll down for comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Close
Close