കോട്ടയം ; കന്യാസ്ത്രീയുടെ പരാതിയിൽ ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ അറസ്റ്റ് വൈകുമെന്ന് സൂചന. ഇത് സംബന്ധിച്ച് അന്വേഷണ സംഘത്തിനു മേൽ യാതൊരുവിധ സമ്മർദ്ദങ്ങളുമില്ലെന്നാണ് ഡിവൈഎസ്പി കെ. സുഭാഷ് മാദ്ധ്യമങ്ങളോട് പറഞ്ഞത്.
കേസിൽ പൊലീസ് ഉന്നതതല യോഗം ചേർന്ന് അന്വേഷണ പുരോഗതി വിലയിരുത്തി.
പരാതിയിൽ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെ വീണ്ടും ചോദ്യം ചെയ്യാൻ അന്വേഷണ സംഘം തീരുമാനിച്ചിരുന്നു.അടുത്ത ആഴ്ച വീണ്ടും യോഗം ചേരുമെന്ന് കോട്ടയം എസ്പി വ്യക്തമാക്കി.
തെളിവുകളുണ്ടെങ്കിൽ ബിഷപ്പിന്റെ അറസ്റ്റ് വൈകരുതെന്ന ഹൈക്കോടതി നിർദേശം ഉണ്ടായിട്ടും ബിഷപ്പിനെ സംരക്ഷിക്കുന്ന നിലപാടാണ് പൊലീസിന്റേത്.