ബെംഗളൂരു : ഇന്ത്യയുടെ ആദ്യത്തെ ഗ്രൗണ്ട് സ്റ്റേഷന് ഉത്തരധ്രുവത്തില്‍ സ്ഥാപിക്കാൻ ഐ എസ് ആര് ഒ. ഇന്ത്യന്‍ റിമോട്ട് സെന്‍സിങ് ഓപ്പറേഷന്‍സിനെ മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് ഗ്രൗണ്ട് സ്റ്റേഷന് സ്ഥാപിക്കുന്നത്.
ഇന്ത്യയുടെ ആദ്യ വിദേശ ഗ്രൗണ്ട് സ്റ്റേഷനാണിത്.രണ്ടുവര്‍ഷം മുമ്പ് ചൈന ഉത്തരധ്രുവത്തില്‍ ഗ്രൗണ്ട് സ്റ്റേഷന് ആരംഭിച്ചിരുന്നു.
അന്താരാഷ്ട്ര അനുമതി ലഭിക്കുന്ന മുറയ്ക്ക് ഗ്രൗണ്ട് സ്റ്റേഷന് സ്ഥാപിക്കുന്ന പദ്ധതി മുന്നോട്ട് കൊണ്ടുപോകാനാണ് തീരുമാനം.