World

ഇന്ത്യന്‍ഗാനത്തിനൊപ്പം ചുണ്ടനക്കി; പാക് യുവതിക്കെതിരെ നടപടി

ഇസ്ലാമാബാദ്: ഇന്ത്യന്‍ ഗാനത്തിനൊപ്പം ചുണ്ടനക്കിയതിന് പാകിസ്ഥാനി യുവതിക്കെതിരെ നടപടി. സിലാകോട് വിമാനത്താവളത്തിലെ ജീവനക്കാരിയായ ഇരുപത്തിഅഞ്ചുകാരിക്കെതിരെയാണ് നടപടി. പാകിസ്ഥാന്‍ എയര്‍പോര്‍ട്ട് സുരക്ഷസേനയാണ് നടപടിയെടുത്തത്. യുവതി ഗാനത്തിനൊപ്പം ചുണ്ടനക്കുന്ന വീഡിയോ വ്യാപകമായി സമൂഹമാദ്ധ്യമങ്ങളിലൂടെ പ്രചരിച്ചിരുന്നു. ഇതോടെ സംഭവത്തില്‍ അന്വേഷണവും പ്രഖ്യാപിച്ചു.
 
പാകിസ്ഥാന്‍ പതാകയുടെ ചിത്രം പതിപ്പിച്ച തൊപ്പി ധരിച്ച്‌കൊണ്ട് ഇന്ത്യന്‍ ഗാനത്തിനൊപ്പം ചുണ്ടനക്കിയത് പെരുമാറ്റച്ചട്ട ലംഘനമാണെന്നാണ് അധികൃതരുടെ കണ്ടെത്തല്‍. യുവതിയുടെ രണ്ട് വര്‍ഷത്തെ ശമ്പള വര്‍ധനവും മറ്റ് ആനുകൂല്യങ്ങളും പിടിച്ച് വച്ചിട്ടുണ്ട്. ഭാവിയിലും ഇത്തരം പ്രവര്‍ത്തികളുണ്ടായാല്‍ കടുത്ത നടപടി സ്വീകരിക്കുമെന്നും യുവതിക്ക് മുന്നറിയിപ്പ് കൊടുത്തിട്ടുണ്ട്.

587 Shares

Please scroll down for comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Close
Close