ഇസ്ലാമാബാദ് ; പാകിസ്ഥാൻ പ്രധാനമന്ത്രിയായി ചുമതലയേറ്റ വേളയിൽ ഇമ്രാൻ ഖാൻ ഇന്ത്യയുമായി ഊഷ്മളമായ ബന്ധമാണ് ആഗ്രഹിക്കുന്നതെന്ന് വ്യക്തമാക്കിയിരുന്നു. അതിനു മുന്നോടിയായി ഇസ്ലാമാബാദ് ക്ലബിൽ ഇന്ത്യൻ നയതന്ത്രജ്ഞന്മാർക്ക് അംഗത്വം നൽകാൻ ഇമ്രാൻ ഖാൻ മുൻ കൈയെടുക്കുന്നതായി റിപ്പോർട്ട്.
പാകിസ്ഥാൻ ആഭ്യന്തരമന്ത്രാലയമാണ് ഏതൊക്കെ രാജ്യക്കാർക്ക് ക്ലബിൽ അംഗത്വം നൽകണമെന്നത് തീരുമാനിക്കുന്നത്.ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥര്‍ക്ക് അംഗത്വം നല്കാന് മന്ത്രാലയം ഇതുവരെ അനുമതി നല്‍കിയിരുന്നില്ല.
ന്യൂഡല്‍ഹിയിലെ ഡല്‍ഹി ഗോള്‍ഫ് ക്ലബ്ബിലും ഡല്‍ഹി ജിംഖാനയിലും പാകിസ്ഥാന് നയതന്ത്ര ഉദ്യോഗസ്ഥര്‍ക്ക് അംഗത്വം നല്‍കുന്നില്ലെന്ന് കാട്ടിയാണ് പാകിസ്ഥാന് ആഭ്യന്തരമന്ത്രാലയം ഇന്ത്യന്‍ ഉദ്യോഗസ്ഥരുടെ അംഗത്വം തടഞ്ഞുവെച്ചിരുന്നത്.
മറ്റെല്ലാ വിദേശ നയതന്ത്ര ഉദ്യോഗസ്ഥർക്കും പാകിസ്ഥാൻ ഇസ്ലാമാബാദ് ക്ലബ്ബിൽ അംഗത്വം നൽകിയിട്ടുണ്ട്. അടുത്തിടെ ഇന്ത്യൻ നയതന്ത്രജ്ഞന്മാർ പാകിസ്ഥാനിൽ അപമാനിക്കപ്പെട്ട വിഷയത്തിൽ ഇന്ത്യ വളരെ ശക്തമായാണ് പ്രതികരിച്ചത്.
നയതന്ത്ര ബന്ധം സംബന്ധിച്ച വിയന്ന കണ്‍വെന്‍ഷനിലെ ധാരണകളുടെ ലംഘനമാണിതെന്നും ഇന്ത്യ ചൂണ്ടിക്കാട്ടിയിരുന്നു.ഈ സാഹചര്യത്തിൽ ഇമ്രാൻ ഖാന്റെ തീരുമാനം ആശാവഹമാണെന്നാണ് അന്താരാഷ്ട്ര മാദ്ധ്യമങ്ങളുടെ റിപ്പോർട്ടുകൾ