ജോധ്പൂര്‍: വ്യോമസേനയുടെ മിഗ് 27 വിമാനം പറക്കുന്നതിനിടെ തകര്‍ന്ന് വീണു. രാജസ്ഥാനില്‍ ജോധ്പൂരിന് സമീപം ബനാഡിലാണ് വിമാനം തകര്‍ന്ന് വീണത്. ഇന്ന് രാവിലെ പതിവ് പരിശീലന പറക്കലിനിടെ പറന്നുയര്‍ന്ന ഉടനെയായിരുന്നു സംഭവം. അപകടത്തില്‍ പെട്ട വിമാനത്തിന്റെ പൈലറ്റ് അദ്ഭുതകരമായി രക്ഷപെട്ടു. സാങ്കേതിക തകരാറാണ് വിമാനം തകരാന്‍ കാരണമായതെന്നാണ് നിഗമനം. സംഭവത്തില്‍ വ്യോമസേന അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.