പാലക്കാട്: ഷൊര്‍ണൂര്‍ എംഎല്‍എക്കെതിരെ ഡിവൈഎഫ്ഐ ജില്ല കമ്മിറ്റിയംഗമായ യുവതി നല്കിയ പരാതി ലഭിച്ചിട്ടുണ്ടെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ സ്ഥിരീകരണം. പരാതി സംസ്ഥാന ഘടകത്തിന് കൈമാറിയതായും തുടര്‍ നടപടി സ്വീകരിക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ടെന്നും യെച്ചൂരി പറഞ്ഞു. പരാതി ലഭിച്ചാല്‍ അതേക്കുറിച്ച് അന്വേഷണം നടത്തുന്നത് സ്വാഭാവികമാണ്. നേതൃത്വത്തിന് തിങ്കളാഴ്ച തന്നെ ഇത് സംബന്ധിച്ച് നിര്‍ദേശം നല്‍കിയതായും യെച്ചൂരി പറഞ്ഞു.
അതേസമയം പീഡന പരാതിയെക്കുറിച്ച് അറിയില്ലെന്ന് മുന്‍ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് അറിയിച്ചു.
എംഎല്‍എക്കെതിരെ ഓഗസ്ത് 14ന് വൃന്ദകാരാട്ട് ഉള്‍പ്പെടെയുള്ളവര്‍ക്ക് യുവതി പരാതി നല്‍കിയിരുന്നു. നടപടി എടുക്കാത്തതിനെ തുടര്‍ന്നാണ് യുവതി സീതാറാം യെച്ചൂരിക്ക് പരാതി നല്‍കിയത്. തുടര്‍ന്നാണ് അന്വേഷണത്തിന് കേന്ദ്രനേതൃത്വം നിര്‍ദേശം നല്‍കിയത്.