കണ്ണൂര്‍: ജാമ്യമില്ലാ കേസില്‍ അറസ്റ്റിലായ ഡി.വൈ.എഫ്.ഐ നേതാവിനെ സി.പി.എം പ്രവര്‍ത്തകര്‍ പോലീസ് സ്റ്റേഷനില്‍ നിന്ന് ബലമായി മോചിപ്പിച്ചു. കണ്ണൂര്‍ കേളകം പോലീസ് അറസ്റ്റ് ചെയ്ത ജോയല്‍ ജോബിനെയാണ് പത്തോളം സി.പി.എം പ്രവര്‍ത്തകര്‍ മോചിപ്പിച്ചത്. പോലീസ് സ്റ്റേഷനില്‍ അതിക്രമിച്ച് കയറി പ്രതിയെ മോചിപ്പിച്ചതിന് ഇവര്‍ക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. ഡി.വൈ.എഫ്.ഐ കൊട്ടിയൂര്‍ ഈസ്റ്റ് മേഖല സെക്രട്ടറിയാണ് ജോയല്‍. പാല്‍സൊസൈറ്റി തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പഞ്ചായത്ത് അംഗത്തെ മര്‍ദ്ദിച്ചതിനാണ് ജോയലിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തത്.