തിരുവനന്തപുരം ; ഷൊർണ്ണൂർ എംഎൽഎ പികെ ശശിയ്ക്കെതിരെ പീഡനാരോപണം ഉന്നയിച്ച് ഡിവൈഎഫ്ഐ നേതാവ് പരാതി നൽകിയിട്ടും അത് പൊലീസിനു കൈമാറാതെ പാർട്ടി നിലയിൽ അന്വേഷണം പ്രഖ്യാപിച്ചതിനെതിരെ ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ സുരേന്ദ്രൻ.
പാർട്ടി നടപടി നിങ്ങളുടെ ആഭ്യന്തരകാര്യം. അത് എടുക്കുകയോ എടുക്കാതിരിക്കുകയോ നിങ്ങൾ ചെയ്യാം സുരേന്ദ്രൻ ഫെയ്സ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.
ഡിവൈഎഫ്ഐ വനിതാ നേതാവ് നൽകിയ പരാതി ബൃന്ദാ കാരാട്ട് പൊലീസിനായിരുന്നു കൈമാറേണ്ടിയിരുന്നത്.സി. പി. എം പൊളിറ്റ് ബ്യൂറോ അംഗമെന്ന നിലയിലും രാജ്യത്തെ പ്രമുഖ വനിതാ നേതാവെന്ന നിലയിലും നാട്ടിലെ നിയമവ്യവസ്ഥയെക്കുറിച്ച് ശരിയായ ധാരണയുള്ള ബൃന്ദാ കാരാട്ട് അക്ഷന്തവ്യമായ അപരാധമാണ് ചെയ്തിരിക്കുന്നത്.
ആഗസ്ത്14 ന് ഇതുസംബന്ധിച്ച പരാതി തനിക്ക് ലഭിച്ചിട്ടും ബൃന്ദാ കാരാട്ട് അനങ്ങിയില്ല. ഇത്തരം നേതാക്കളാണോ രാജ്യത്തെ സ്ത്രീകളെ ഉദ്ധരിക്കാൻ നടക്കുന്നതെന്നും അദ്ദേഹം ഫെയ്സ്ബുക്ക് പോസ്റ്റിൽ ചോദിച്ചു.