Kerala

പ്രളയക്കെടുതി; കലോത്സവവും ഫിലിം ഫെസ്റ്റിവലും ഒഴിവാക്കി സര്‍ക്കാര്‍

തിരുവനന്തപുരം: പ്രളയക്കെടുതിയെ തുടര്‍ന്ന് സംസ്ഥാന സര്‍ക്കാര്‍ ഒരു വര്‍ഷത്തേക്കുള്ള ആഘോഷ പരിപാടികള്‍ ഉപേക്ഷിച്ചു. സര്‍ക്കാരിന്റെ ഫണ്ട് ഉപയോഗിച്ച് നടത്തുന്ന ആഘോഷ പരിപാടികളാണ് നടത്തേണ്ടെന്ന് തീരുമാനിച്ചത്. സ്‌കൂള്‍ കലോത്സവവും, ഫിലിം ഫെസ്റ്റിവലും അടക്കം വിനോദ സഞ്ചാര വകുപ്പിന്റേതുള്‍പ്പടെയുള്ള എല്ലാ വകുപ്പുകളുടേയും ആഘോഷ പരിപാടികള്‍ ഒഴിവാക്കിയിട്ടുണ്ട്.

പൊതുഭരണ വകുപ്പാണ് ഇത് സംബന്ധിച്ചുള്ള ഉത്തരവിറക്കിയത്. ആഘോഷങ്ങള്‍ക്കായി നീക്കി വച്ച തുക ദുരിതാശ്വാസ നിധിയിലേക്ക് നീക്കി വക്കാനാണ് തീരുമാനം.

140 Shares

Please scroll down for comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Close
Close