തിരുവനന്തപുരം: മന്ത്രിമാരുടെ അഭിപ്രായ ഭിന്നതകള്‍ കേരളത്തിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളെ ബാധിക്കരുതെന്ന് ബിജെപി ദേശീയ നിര്‍വ്വാഹക സമിതി അംഗം പി കെ കൃഷ്ണദാസ്. കാലാവസ്ഥ നിരീക്ഷണം കേന്ദ്രം കൃത്യമായി മുന്നറിയിപ്പ് നല്‍കിയിട്ടും അത് അവഗണിച്ചതാണ് പ്രശ്നം ഇത്ര സങ്കീര്‍ണമാക്കിയത്. ഡാമുകള്‍ തുറന്നു വിട്ടത് മൂലം ഉള്ള മനുഷ്യ നിര്‍മ്മിത ദുരന്തമാണ് ഇപ്പോള്‍ ഉണ്ടായത്.
ഇതിനെ കുറിച്ച് കേന്ദ്ര ഏജന്‍സി അന്വേഷണം നടത്തി ഉത്തരവാദികള്‍ക്ക് എതിരെ കൊലക്കുറ്റം ചുമത്തണം എന്നും പി കെ കൃഷ്ണദാസ് പറഞ്ഞു. പ്രളയ ദുരിതാശ്വാസത്തിനായി രൂപീകരിച്ച ഉപസമിതിയില്‍ നിന്നും ധനമന്ത്രി തോമസ് ഐസക്കിനെ ഒഴിവാക്കിയതിന് പിന്നില്‍ പാര്‍ട്ടിയിലെ ഗ്രൂപ്പിസമാണ്. ആത്മാഭിമാനം ഉണ്ടെങ്കില്‍ തോമസ് ഐസക് രാജി വെക്കണം എന്നും അദ്ദേഹം ആവശ്യപ്പെട്ടു
പണം കയ്യില്‍ ഉണ്ടായിട്ടും പതിനായിരം രൂപ അടിയന്തരമായി നല്‍കാത്തത് എന്തു കൊണ്ടെന്നും കൃഷ്ണദാസ് ചോദിച്ചു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ട് കൃത്യമായി വിനിയോഗിക്കുമോ എന്ന് ജനങ്ങള്‍ക്ക് ആശങ്ക ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.