അബുദാബി: പ്രളയക്കെടുതി താണ്ടിയെത്തിയത് മറ്റൊരു ദുഃഖത്തിലേക്ക്. നാട്ടില്‍ പ്രളയക്കെടുതിയും കടങ്ങളുമായതിനാല് തിരികെപ്പോയി എന്ത് ചെയ്യുമെന്ന ആശങ്കയിലാണ് അബുദാബിയിലെ സ്കൂളില്‍ നിന്നും ജോലി നഷ്ടമായ ജീവനക്കാര്‍. പതിനൊന്ന് മലയാളികളും രണ്ട് പഞ്ചാബികളും രണ്ട് മംഗലാപുരം സ്വദേശികളും ഒരു ആന്ധ്രാക്കാരനുമാണ് സംഘത്തിലുള്ളത്.
https://www.youtube.com/watch?v=oV5hjgme9vk
സ്കൂള്‍ ഗതാഗത സംവിധാനം ഔട്ട് സോഴ്സ് ചെയ്യുന്നതിന്റെ ഭാഗമായാണ് ഇവര്‍ക്ക് ജോലി നഷ്ടപ്പെട്ടത്. എന്നാല്‍ നാല് വര്‍ഷം മുതല്‍ 27 വര്‍ഷം വരെ ഇവിടെ ജോലി ചെയ്ത ഇവരില്‍ പലര്‍ക്കും മുന്നോട്ടുള്ള ജീവിതം ഏറെ വെല്ലുവിളികള്‍ നിറഞ്ഞതായി മാറിയിരിക്കുകയാണ്. കുട്ടികളുടെ വിദ്യാഭ്യാസവും വീട്ടുചിലവുമെല്ലാം ഈ ജോലിയില്‍ നിന്നുള്ള വരുമാനം കൊണ്ട് നടത്തിവരികയിരുന്നു ഇവര്‍ . എന്നാലിപ്പോള്‍ ജോലിയില്‍ നിന്ന് പിരിച്ച് വിട്ട കത്ത് കൈയ്യില്‍ കിട്ടിയതോടെ പകച്ചിരിക്കുകയാണ് ഇവര്‍. മിക്കവര്‍ക്കും അന്പതിന് മുകളില്‍ പ്രായമായതിനാല്‍ പുതിയ ഒരു ജോലി കണ്ടെത്തുകയെന്നതും പ്രയാസമേറിയ കാര്യമാണ്.