ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ ആരോഗ്യ പദ്ധതിയുടെ ഭാഗമായ പുതിയ സി.ജി.എച്ച്.എസ് കേന്ദ്രം കേരളത്തിന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അനുവദിച്ചു. കൊച്ചിയിലാണ് സി.ജി.എച്ച്.എസ് ആരംഭിക്കുന്നത്. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ആരോഗ്യ ഇന്‍ഷുറന്‍സ് പരിരക്ഷ ഉറപ്പുവരുത്തുകയാണ് സി.ജി.എച്ച്.എസ് കേന്ദ്രങ്ങളുടെ ലക്ഷ്യം. നിലവില്‍ സംസ്ഥാനത്ത് സി.ജി.എച്ച്.എസ് കേന്ദ്രമുള്ളത് തിരുവനന്തപുരത്താണ്. കൊച്ചിയില്‍ സി.ജി.എച്ച്.എസ് കേന്ദ്രം ആവശ്യപ്പെട്ട് റിച്ചാര്‍ഡ് ഹെ എം.പി കേന്ദ്ര ആരോഗ്യ മന്ത്രിക്ക് നല്കിയ നിവേദനത്തിന് മറുപടി നല്‍കവെയാണ് ജെ.പി.നഡ്ഡ ഇക്കാര്യം വ്യക്തമാക്കിയത്.