അടൂര്‍: അടൂര്‍ ഏനാദിമംഗലം കുന്നിടയില്‍ ആര്‍എസ്എസ് പ്രവര്‍ത്തകനെ വീടുകയറി ആക്രമിച്ചു വെട്ടി പരിക്കേല്‍പ്പിച്ചു. കുന്നിട മല്ലിക നിവാസില്‍ പ്രവീണ്‍ കുമാറിനെയാണ് ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ വീടു കയറി വെട്ടിയത്. നിലവിളി കേട്ട് ഓടിയെത്തിയ അയല്‍വാസികളെയും അക്രമിസംഘം ക്രൂരമായി ആക്രമിച്ചു. അയല്‍വാസികളായ ബീനാ കുമാരി, ഹരികുമാര്‍ എന്നിവര്‍ക്കും പരുക്കേറ്റു. ഇവര്‍ അടൂര്‍ ഗവ ഹോസ്പിറ്റലില്‍ ചികിത്സ തേടി. തളര്‍ന്നു കിടക്കുന്ന 85 വയസുള്ള അമ്മൂമ്മയെയും കട്ടിലില്‍ നിന്നും വലിച്ചു താഴെയിട്ടു. ഇളമണ്ണൂര്‍ സ്വദേശികളായ ഡിവൈഎഫ്ഐ പ്രവര്‍ത്തകരാണ് വാള് ഇരുമ്പ് പൈപ്പ്, കുറുവടി തുടങ്ങിയ ആയുധങ്ങളുമായി വാനില്‍ എത്തി ആക്രമണം നടത്തിയത്.