ന്യൂഡല്‍ഹി: അധ്യാപക ദിനത്തില്‍ മുന്‍ രാഷ്ട്രപതി ഡോ.എസ്.രാധാകൃഷ്ണനെ അനുസ്മരിച്ച് രാഷ്ട്രപതി രാംനാഥ് കോവിന്ദും പ്രധാനമന്ത്രി നരേന്ദ്രമോദിയും. രാജ്യത്തെ എല്ലാ അധ്യാപകര്‍ക്കും ആശംസകള്‍ നേരുന്നതായി രാഷ്ട്രപതി പറഞ്ഞു. വിവേകവും സമാധാനവും ഐക്യവും നില നിര്‍ത്തി രാജ്യ പുരോഗതിക്കായാണ് അധ്യാപകര്‍ പ്രവര്‍ത്തിക്കുന്നതെന്നും ട്വിറ്റര്‍ സന്ദേശത്തില്‍ രാഷ്ട്രപതി അറിയിച്ചു.
മികച്ചൊരു യുവതയെ രൂപപ്പെടുത്തുന്നതിലും നല്ലൊരു രാജ്യത്തെ വാര്‍ത്തെടുക്കുന്നതിലും അധ്യാപകര്‍ നിര്‍ണായക പങ്ക് വഹിക്കുന്നതായി പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. ഈ അവസരത്തില്‍ മുന്‍ പ്രസിഡന്റും ആദരണീയനുമായ അധ്യാപകനുമായിരുന്ന ഡോ. സര്‍വേപ്പള്ളി രാധാകൃഷ്ണനു മുന്നില്‍ നമിക്കുന്നതായും അദ്ദേഹം പറഞ്ഞു.