Kerala

പി.കെ.ശശിക്കെതിരായ ലൈംഗിക ആരോപണ കേസ് ഒതുക്കി തീര്‍ക്കാന്‍ ശ്രമം

പാലക്കാട്: ഷൊര്‍ണ്ണൂര്‍ എം.എല്‍.എ പി.കെ.ശശിക്കെതിരായ ലൈംഗിക ആരോപണ കേസ് ഒതുക്കി തീര്‍ക്കാന്‍ ശ്രമം നടന്നത് ഡിവൈഎഫ്‌ഐ പാലക്കാട് ജില്ലാ സെക്രട്ടറിയുടെ നേതൃത്വത്തിലെന്ന് സൂചന. പി.കെ.ശശി വനിതാ നേതാവിനെ പീഡിപ്പിച്ച സംഭവം അറിഞ്ഞിട്ടില്ലെന്നും അത്തരത്തിലൊരു പരാതി ജില്ലാ നേതൃത്വത്തിന് ലഭിച്ചിട്ടില്ലെന്നുമാണ് ജില്ലാ സെക്രട്ടറി പ്രേംകുമാര്‍ കഴിഞ്ഞ ദിവസം പറഞ്ഞത്. എന്നാല്‍ മണ്ണാര്‍കാട്ടെ ഓഫീസില്‍ വെച്ച് നടന്ന സംഭവത്തില്‍ പെണ്‍കുട്ടി ആദ്യം പരാതി നല്‍കിയത് ഡിവൈഎഫ്‌ഐ ജില്ലാ നേതൃത്വത്തിനായിരുന്നു. എന്നാല്‍ എം.എല്‍.എയില്‍ നിന്നും മാറി നടക്കാനായിരുന്നു ജില്ലാ സെക്രട്ടറി പെണ്‍കുട്ടിയോട് പറഞ്ഞത്.

പെണ്‍കുട്ടി പരാതിയില്‍ ഉറച്ചു നില്ക്കുകയും സംസ്ഥാന നേതാക്കള്‍ക്കും കേന്ദ്ര നേതാക്കള്‍ക്കും കത്തയക്കുകയും ചെയ്തതോടെ പെണ്‍കുട്ടിക്ക് ഒരു കോടി രൂപയും, ഡിവൈഎഫ് ഐ സംസ്ഥാന ചുമതലയും വാഗ്ദാനം ചെയ്തതും ജില്ല സെക്രട്ടറി പ്രേംകുമാറിന്റെ നേതൃത്വത്തിലാണെന്നും ബന്ധപ്പെട്ടവര്‍ സൂചിപ്പിക്കുന്നു.

എന്നാല്‍ ഡിവൈഎഫ്‌ഐയും പി.കെ.ശശിയേയും പിന്തുണക്കുന്ന സിപിഎം ജില്ലാ നേതൃത്വം വിഷയം വീണ്ടും ഒതുക്കി തീര്‍ക്കാനായുള്ള ശ്രമങ്ങള്‍ ആരംഭിച്ചതായാണ് പാര്‍ട്ടി വൃത്തങ്ങള്‍ പറയുന്നത്. അതേ സമയം വിഷയത്തെ കുറിച്ച് അറിയില്ലെന്ന് സിപിഎം, ഡിവൈഎഫ്‌ഐ നേതാക്കള്‍ ആവര്‍ത്തിച്ച് പറയുന്നത് പാര്‍ട്ടിക്കുള്ളില്‍ വന്‍ പ്രതിഷേധങ്ങള്‍ക്ക് ഇടയാക്കിയിട്ടുണ്ട്.

228 Shares

Please scroll down for comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Close
Close