മലപ്പുറം: മലപ്പുറം കൂട്ടിലങ്ങാടി ചേലൂരില്‍ നവജാത ശിശുവിന്റെ കൊലപാതകത്തില്‍ കൂടുതല്‍ പ്രതികളുണ്ടെന്ന് സംശയം. സംഭവത്തില്‍ പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. ഞായറാഴ്ച വൈകീട്ടോടെയാണ് ചേലൂരില്‍ നവജാത ശിശുവിനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് കുട്ടിയുടെ മാതാവ് നബീല, നബീലയുടെ സഹോദരന് ഷിഹാബുദ്ദീന് എന്നിവരെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഭര്‍ത്താവുമായി വേര്‍പിരിഞ്ഞു കഴിയുന്നതിനാല്‍ ഇവര്‍ മാനഹാനി ഭയന്ന് കുട്ടിയെ കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പോലീസ് നിഗമനം.
കസ്റ്റഡിയിലായിരുന്ന ഷിഹാബുദ്ദീന്റെ അറസ്റ്റ് രേഖപ്പെടുത്തി. നബീല മലപ്പുറം താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്. ഇവര്‍ക്ക് രണ്ട് കുട്ടികള്‍ കൂടിയുണ്ട്. ഇവരുടെ വീട്ടില്‍ നിന്നും കൊലപാതകത്തിന് ഉപയോഗിച്ച കത്തിയും പോലീസ് കണ്ടെടുത്തിട്ടുണ്ട്. കഴുത്തറുത്ത് കൊലപ്പെടുത്തിയ നിലയിലായിരുന്നു മൃതദേഹം.